Pages

Wednesday, July 18, 2012

യൂടൂബിൽ ഗെയിം കളിക്കാം.......

സധാരണയായി നമ്മൾ യൂടൂബ്.കോ ഉപയോഗിക്കുമ്പോൾ ഏറ്റവും വെറുപ്പുള്ള കാര്യമാണല്ലോ ഈ “ബഫറിങ്”...
ഇനിയിപ്പോ നമ്മുടെ കയ്യിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് ഉണ്ടെങ്കിൽ പോലും ചില വീഡിയോകൾ ബഫരിങിനു വേണ്ടി സമയം എടുക്കും. എന്നാൽ ഈ ബോറടി മാറ്റാൻ നല്ല ഒരു പരിഹാരമാണ് യൂടൂബ് കണ്ടുപിടിച്ചിരിക്കുന്നത്. വീഡിയോ ബഫർ ചെയ്യുമ്പോൾ കാണാറുള്ള കറങ്ങുന്ന വളയം കാണാറില്ലേ!! അതിനെ തന്നെ ഉപയോഗപ്പെടുത്തിയുള്ള ഒരു ഗെയിം ആണ് യൂടൂബ് ആവിഷ്കരിച്ചിരിക്കുന്നത്...
എങ്ങനെ കളിക്കാം.:-

ഒട്ടുമിക്കപേർക്കും അറിയാവുന്നതാണ് നോക്കിയയുടെ “സ്നേക്ക്(snake)” എന്ന പ്രശസ്തമായ ഗെയിം. അതേ ഗെയിം നമുക്ക് യൂടൂബിന്റെ വീഡിയോ സ്ക്രീനിൽ കളിക്കാം. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം..  യൂടൂബ് വീഡിയോ ബഫർ ചെയ്യുന്ന സമയത്ത് കറങ്ങുന്ന വളയം കണ്ടാൽ കീബോർഡിലെ direction keys(താഴെ കാണിച്ച ചിത്രം കാണുക) ലെ ഏതെങ്കിലും ഒരു കീ അമർത്തുക. അപ്പോൾ കറങ്ങുന്ന വളയം ഒരു പാമ്പായി ഇഴയാൻ തുടങ്ങും. പിന്നെ അതേ direction keys ഉപയോഗിച്ച് അതിനെ നിയന്ത്രിക്കാവുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കണം: വീഡിയോ വിൻഡോയുടെ അതിരുകളിൽ പാമ്പിനെ ഇടിക്കാതെ ശ്രദ്ധിക്കണം. ഇടിച്ചാൽ പാമ്പ് ചത്തുപോകും...

അപ്പോ കളിച്ചു തുടങ്ങുകയല്ലേ!!!!!!!!!